twenty 20 team india
ട്വന്റി 20 ലോകകപ്പ് വിജയം; താരങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍
പ്രത്യേക എയര്‍ ഇന്ത്യാ വിമാനത്തിലാണ് താരങ്ങള്‍ എത്തിയത്

ന്യൂഡല്‍ഹി | ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഡല്‍ഹിയിലെത്തി. ബാര്‍ബഡോസില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.
ബി സി സി ഐ ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് താരങ്ങള്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അടക്കമുള്ളവര്‍ ടീമിനെ വരവേറ്റു. വിമാനത്താവളത്തിനു പുറത്ത് അതി രാവിലെ തന്ന നിരവധി പേരാണ് താരങ്ങളെ വരവേല്‍ക്കാല്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് താരങ്ങള്‍ വിശ്രമത്തിനായി ഹോട്ടലിലേക്കു പോയി. തുടര്‍ന്ന് പ്രധാനമന്ത്രിയോടൊപ്പം പ്രാതല്‍ കഴിക്കാനെത്തും.
ഡല്‍ഹിയിലെ സ്വീകരണ പരിപാടിക്കു ശേഷം താരങ്ങള്‍ മുംബൈയിലേക്ക് പോവും. വിപുലമായ ആഘോഷ പരിപാടികളാണ് മുംബൈയിലും നടക്കുക. മറൈന്‍ഡ്രൈവില്‍ നിന്ന് തുറന്ന വാഹനത്തില്‍ ഇന്ത്യന്‍ ടീം കപ്പുമായി സഞ്ചരിക്കും. ഒരു കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച ശേഷം വാങ്കഡെ സ്റ്റേഡിയത്തില്‍ വിജയാഘോഷ പരിപാടികള്‍ നടക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കപ്പ് രാജ്യത്തിന് സമര്‍പ്പിക്കും. അതിനിടെ, ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെയും ഇന്ന് പ്രഖ്യാപിക്കും എന്നാണ് സൂചന.