turkey earthquake
ഭൂചലനത്തില്‍ തുര്‍ക്കി ഗോള്‍കീപ്പറും മരിച്ചു
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

അങ്കാറ | ദുരന്തം വിതച്ച ഭൂചലനത്തില്‍ മരിച്ചവരില്‍ തുര്‍ക്കി ഗോള്‍ കീപ്പറും. അഹ്മദ് എയൂപ് തുര്‍കസ്ലാന്‍ ആണ് മരിച്ചത്. അദ്ദേഹത്തിന്റെ ക്ലബ് യേനി മലത്യാസ്പര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
28കാരനായ തുര്‍കസ്ലാന്‍ തുര്‍ക്കിഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ് ആയ യേനിക്ക് വേണ്ടി ആറ് തവണ കളിച്ചിട്ടുണ്ട്. 2021ലാണ് ക്ലബില്‍ ചേര്‍ന്നത്. നിലവില്‍ തുര്‍ക്കിഷ് സെക്കന്‍ഡ് ക്ലബ് സയ്കുര്‍ റിസെസ്പറിന് വേണ്ടി കളിക്കുന്ന മുന്‍ ക്രിസ്റ്റല്‍ പാലസ്, എവര്‍ട്ടന്‍ വിംഗര്‍ യാനിക് ബൊലാസി അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.
---- facebook comment plugin here -----