National
മണിക്കൂറില്‍ 320 കിലോമീറ്റര്‍; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങും
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍െ ആദ്യ റൂട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി - കൊല്‍ക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടുക
ന്യൂഡല്‍ഹി ബുള്ളറ്റ് ട്രെയിന്‍ എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി ഒന്നര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ യാത്രാ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ് 15 ന് സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ബിലിമോറയിലേക്കായിരിക്കും ആദ്യ ഘട്ടത്തിലെ സര്‍വീസ്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള അത്യാധുനിക ട്രെയിനുകളാണ് വരാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു
ആദ്യ ബുള്ളറ്റ് ട്രെയിന്‍ സൂറത്ത് – ബിലിമോറ റൂട്ടിലാണെങ്കിലും വൈകാതെ തന്നെ വാപിയില്‍ നിന്ന് അഹമ്മദാബാദിലേക്കും താനെയില്‍ നിന്ന് അഹമ്മദാബാദിലേക്കും സര്‍വീസുകള്‍ വ്യാപിപ്പിക്കും. മുംബൈ – അഹമ്മദാബാദ് റൂട്ടിലെ പൂര്‍ണ്ണതോതിലുള്ള സര്‍വീസ് ഇതിന് പിന്നാലെ സജ്ജമാകും. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ രാജ്യം ബുള്ളറ്റ് ട്രെയിന്‍ യുഗത്തിലേക്ക് കടക്കും.
.വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍െ ആദ്യ റൂട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി – കൊല്‍ക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടുക. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നും ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ദീര്‍ഘദൂര യാത്രക്കാര്‍ക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും ലോകോത്തര സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതാണ് ഈ പുതിയ ട്രെയിന്‍. കോട്ട – നാഗ്ദ സെക്ഷനില്‍ നടന്ന ഹൈ സ്പീഡ് ട്രയലില്‍ മണിക്കൂറില്‍ 180 കി.മീ വേഗത കൈവരിച്ചാണ് ഈ ട്രെയിന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയത്. ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതില്‍ 11 ത്രീ – ടയര്‍ എസി കോച്ചുകള്‍ (611 സീറ്റുകള്‍), 4 ടൂ – ടയര്‍ എ സി കോച്ചുകള്‍ (188 സീറ്റുകള്‍), ഒരു ഫസ്റ്റ് ക്ലാസ് എ സി കോച്ച് (24 സീറ്റുകള്‍) എന്നിവയുണ്ടാകും. ആകെ യാത്രാശേഷി 823 ആണെന്നാണ് റെയില്‍വേ അറിയച്ചിട്ടുള്ളത്.






