Malappuram
ഹജ്ജ്-ഉംറ തീര്‍ഥാടകരുടെ യാത്രാ സൗകര്യം വിപുലപ്പെടുത്തണം: ഖലീല്‍ തങ്ങള്‍
മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഹജ്ജിന് ശേഷമുള്ള ആദ്യ ഉംറ തീര്‍ഥാടകര്‍ക്കുള്ള പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഖലീല്‍ തങ്ങള്‍.

മലപ്പുറം | ആയിരക്കണക്കിന് ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും വലിയ വിമാനങ്ങളുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു. മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഹജ്ജിന് ശേഷമുള്ള ആദ്യ ഉംറ തീര്‍ഥാടകര്‍ക്കുള്ള പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ യാത്രക്കാരനുള്ള രേഖകള്‍ അദ്ദേഹം കൈമാറി. മഅ്ദിന്‍ ഉംറ സര്‍വീസിനു കീഴിലുള്ള 80 ഉംറാ തീര്‍ഥാടകരുള്ള ആദ്യ സംഘം തിങ്കളാഴ്ച പുറപ്പെടും. മഅ്ദിന്‍ ഹജ്ജ്-ഉംറ ഡയറക്ടര്‍ അഷ്റഫ് സഖാഫി പൂപ്പലം അധ്യക്ഷത വഹിച്ചു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, സയ്യിദ് മുനവ്വര്‍ തങ്ങള്‍, സമസ്ത ജില്ലാ സെക്രട്ടറി മിഖ്ദാദ് ബാഖവി ചുങ്കത്തറ, പാലക്കല്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, അബ്ദുല്ല സഅദി ഫള്ഫരി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബൂബക്കര്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ അദനി പൊട്ടിക്കല്ല്, അബ്ദുല്‍ ജലീല്‍ എളങ്കൂര്‍ സംബന്ധിച്ചു.