Connect with us

Kerala

വീട്ടുകാര്‍ വിവാഹം വിലക്കിയതിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കി

വാരിശ്ശേരി സ്വദേശി ആസിയ (20 ), പുതുപ്പള്ളി സ്വദേശി നന്ദുകുമാര്‍ (23) എന്നിവരാണ് മരിച്ചത്

Published

|

Last Updated

കോട്ടയം | വീട്ടുകാര്‍ വിവാഹം വിലക്കിയതിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കി. ശാസ്ത്രി റോഡിലെ ഹോട്ടല്‍ മുറിയിലാണ് യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വാരിശ്ശേരി സ്വദേശി ആസിയ (20 ), പുതുപ്പള്ളി സ്വദേശി നന്ദുകുമാര്‍ (23) എന്നിവരാണ് മരിച്ചത്.

ശാസ്ത്രി റോഡിലെ നിഷ കോണ്ടിനെന്റല്‍ ഹോട്ടലില്‍ 202ാം മുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നമതക്കാരായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു.

ഇന്നലെ വൈകീട്ടാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. പെണ്‍കുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ കോട്ടയം ഗാന്ധിനഗര്‍ പോലീസ് കേസെടുത്തിരുന്നു. തിരച്ചിലിനിടെയാണ് ഹോട്ടലില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Latest