Ongoing News
എസ് എസ് എഫ് സെന്‍സോറിയം മലപ്പുറത്ത്
സമസ്ത: സമഗ്രതയുടെ സഞ്ചാരം
കടലുണ്ടി | സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയം26 ന്റെ പ്രഖ്യാപനം കടലുണ്ടി കോര്‍ണിഷ് മസ്ജിദില്‍ നടന്ന പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം നിര്‍വഹിച്ചു.
‘സമസ്ത: സമഗ്രതയുടെ സഞ്ചാരം’ എന്ന പ്രമേയത്തില്‍ ജൂലൈ 11 മുതല്‍ 13 വരെ മലപ്പുറം ഈസ്റ്റില്‍ വെച്ചാണ് സെന്‍സോറിയം സംഘടിപ്പിക്കുന്നത്. സമസ്തയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ വര്‍ഷത്തെ സെന്‍സോറിയം പരിപാടികള്‍ നടത്തുന്നത്.
എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫൈനാന്‍സ് സെക്രട്ടറി അനസ് അമാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജാഫര്‍ പാലക്കാട്, പ്രവര്‍ത്തക സമിതി അംഗങ്ങളായ റാസി നൂറാനി, യൂസുഫലി സഖാഫി, ഉസാമത്ത്, സ്വാദിഖ് അഹ്‌സനി എന്നിവര്‍ സംബന്ധിച്ചു.
---- facebook comment plugin here -----



