Kerala
തിരുവിതാംകൂർ ദേവസ്വം ബോർഡ്: മുൻ മന്ത്രി കെ രാജു സിപിഐ നോമിനി
സാമുദായിക സമവാക്യം കൂടി പരിഗണിച്ചാണ് കെ രാജുവിനെ സിപിഐ നോമിനേറ്റ് ചെയ്യുന്നത്.
തിരുവനന്തപുരം | തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച് സിപിഐ. സിപിഐ സംസസ്ഥാന കൗൺസിൽ അംഗാമണ് കെ രാജു. സിപിഎം പ്രതിനിധി കെ ജയകുമാറിനെ ബോർഡ് പ്രസിഡന്റായി തിരഞ്ഞെടുത്ത സാഹചര്യത്തിൽ സാമുദായിക സമവാക്യം കൂടി പരിഗണിച്ചാണ് കെ രാജുവിനെ സിപിഐ നോമിനേറ്റ് ചെയ്യുന്നത്.
വിളപ്പിൽ രാധാകൃഷ്ണനെയാണ് നേരത്തെ സിപിഐ തീരുമാനിച്ചിരുന്നത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് രാധാകൃഷ്ണനെ മാറ്റുകയായരിന്നു. വിളപ്പിൽ രാധാകൃഷ്ണനും ജയകുമാറും ഒരേ സമുദായാംഗങ്ങളാണ്. ഒരേ സമുദായത്തിൽ പെട്ട രണ്ട് പേർ ബോർഡ് അംഗങ്ങളാകുന്നത് ഒഴിവാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.
കെ രാജുവിനെ ദേവസ്വം ബോർഡ് അംഗമായി തീരുമാനിച്ചത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

