National
ഡല്‍ഹിയിലെ വായു നിലവാരം ഗുരുതര അവസ്ഥയില്‍; പല സ്ഥലങ്ങളിലും എക്യുഐ 400 ന് മുകളിലായി
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഡല്‍ഹിയിലെ വായു ഗുണ നിലവാര സൂചിക വളരെ മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്ന് കേന്ദ്ര വായു മലിനീകരണ നിയന്ത്രണ ബോര്‍ഡ്.
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വായു നിലവാരം ഗുരുതര അവസ്ഥയിലേക്ക് കടന്നു. ദേശീയ തലസ്ഥാന മേഖലയിൽ ഇന്ന് രാവിലെ ഏഴ് മണിക്ക് എക്യുഐ 391 ആയി ഉയര്‍ന്നു. സംസ്ഥാനത്തിന്റെ മറ്റു പല പ്രദേശങ്ങളിലും 400 ന് മുകളിലാണ് വായു ഗുണനിലവാര സൂചിക.
ആനന്ദ് വിഹാര്‍(412), അലിപൂര്‍(415), ബവാനയില്‍(436), ചന്ദ്‌നി ചൗക്കില്‍(409), ആര്‍കെ പുരം(422), പട്പര്‍ഗഞ്ചില്‍(425), സോണിയ വിഹാറില്‍(415) എന്നിവിടങ്ങളിലാണ് ഗുരുതര വായു നിലവാര സൂചിക രേഖപ്പെടുത്തിയത്. ഇത് നഗരത്തില അപകടപരമായ വായു മലിനീകരണ തോതിനെ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഡല്‍ഹിയിലെ വായു ഗുണ നിലവാര സൂചിക വളരെ മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്ന് കേന്ദ്ര വായു മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) അറിച്ചു.
വായു ഗുണ നിലവാരം സൂചിക മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (GRAP) രണ്ടാം ഘട്ട നടപടികൾ കൂടുതൽ ശക്തമാക്കാൻ സാധ്യതയുണ്ട്. ഗ്രാപ്പ് രണ്ടാം ഘട്ടം നടപ്പാക്കിയതിന് ശേഷം ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ദേശീയ തലസ്ഥാനത്തുടനീളം പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചു.
സിപിസിബിയുടെ കണക്കനുസരിച്ച് , 0 നും 50 നും ഇടയിലുള്ള എക്യുഐ ‘നല്ലത്’ എന്നും, 51-100 ‘തൃപ്തികരം’ എന്നും, 101-200 ‘മിതമായത്’ എന്നും, 201-300 ‘മോശം’ എന്നും, 301-400 ‘വളരെ മോശം’ എന്നും, 401-500 ‘ഗുരുതരം’ എന്നും കണക്കാക്കപ്പെടുന്നു.


