Connect with us

Kerala

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം; മുന്നറിയിപ്പുമായി റോഡ് സുരക്ഷാ അതോറിറ്റി

പിഴയല്ല, ജീവനാണ് പ്രധാനം. അതിനാല്‍ ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ഉപയോഗിക്കാന്‍ മറക്കരുത്.

Published

|

Last Updated

തിരുവനന്തപുരം| ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി റോഡ് സുരക്ഷ അതോറിറ്റി. ഓണാഘോഷത്തിനിടെ റോഡ് സുരക്ഷ മറക്കരുതെന്ന് റോഡ് സുരക്ഷ അതോറിറ്റി ഓര്‍മപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പത്ത് ദിവസത്തെ ഓണാഘോഷ രാവില്‍ 1629 റോഡ് അപകടങ്ങളുണ്ടായി. ഇതില്‍ 161 പേര്‍ മരിച്ചു. 1261 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഈ കണക്കുകള്‍ ഗതാഗത നിയമങ്ങള്‍ പാലിച്ച് യാത്ര ചെയ്യണമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.

പിഴയല്ല, ജീവനാണ് പ്രധാനം. അതിനാല്‍ ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ഉപയോഗിക്കാന്‍ മറക്കരുത്. ലൈന്‍ ട്രാഫിക് പാലിച്ച് വാഹനം ഓടിക്കേണ്ടതാണ്. അമിതവേഗം, അശ്രദ്ധമായ ഓവര്‍ടേക്കിങ് എന്നിവ ഒഴിവാക്കണം. ദയവായി ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കാതിരിക്കുക. ഗതാഗത നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റോഡ് സുരക്ഷാ മാനേജ്‌മെന്റിന്റെ ശുഭയാത്ര പദ്ധതിയുടെ വാട്‌സ്അപ്പ് നമ്പറായ 9747001099 എന്ന നമ്പറില്‍ അറിയിക്കാം.

 

Latest