Connect with us

International

വ്യാപാര കരാര്‍ പ്രതിസന്ധി: യു എസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ഇന്ത്യക്കുമേല്‍ യു എസ് ചുമത്തിയ അധിക തീരുവ വര്‍ധനയുമായി ബന്ധപ്പെട്ടുള്ള പ്രതികൂല സ്ഥിതിവിശേഷങ്ങളെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി | ആഗസ്റ്റ് 25 മുതല്‍ 29 വരെ നിശ്ചയിച്ചിരുന്ന യു എസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഇന്ത്യക്കുമേല്‍ യു എസ് ചുമത്തിയ അധിക തീരുവ വര്‍ധനയുമായി ബന്ധപ്പെട്ടുള്ള പ്രതികൂല സ്ഥിതിവിശേഷങ്ങളെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് വിവരം. ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചയ്ക്കായിരുന്നു യു എസ് സംഘം ഇന്ത്യയിലെത്താനിരുന്നത്.

കാര്‍ഷിക, ക്ഷീര വിപണിയില്‍ കൂടുതല്‍ ഇടം വേണമെന്ന് യു എസ് നിര്‍ബന്ധം പിടിക്കുന്നത് പ്രതിസന്ധിയിലെ നിര്‍ണായക ഘടകമാണ്. ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെയടക്കം ബാധിക്കുമെന്നതിനാല്‍ യു എസ് നിലപാടിനെ ഇന്ത്യ അംഗീകരിക്കുന്നില്ല.

റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന കാരണം പറഞ്ഞാണ് ഇന്ത്യക്കുമേല്‍ 50 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ട് ട്രംപിന്റെ ഉത്തരവുണ്ടായത്.