Connect with us

Uae

ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍: സന്ദര്‍ശകരെ സ്വാഗതം ചെയ്ത് 'ശംസ'

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Published

|

Last Updated

ഷാര്‍ജ | ഈ വര്‍ഷത്തെ ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സിന്റെ പ്രധാന ആകര്‍ഷകമായ ‘ശംസ’ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇതിന്റെ ഭാഗമായുള്ള പരിപാടിക്ക് തുടക്കമായത്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സന്ദര്‍ശകര്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സിന്റെ സന്തോഷത്തിന്റെ പ്രതീകമായ ശംസ നല്‍കുന്നത്. വേനല്‍ക്കാലത്ത് ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കുടുംബ സൗഹൃദ ഷോപ്പിംഗ്, ടൂറിസം കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഷാര്‍ജയിലെ എക്സ്പോ സെന്ററിലെ വിനോദ നഗരിയിലേക്ക് പ്രവേശന സൗജന്യ ടിക്കറ്റുകള്‍, സമ്മാനങ്ങള്‍, കിഴിവ് കൂപ്പണുകള്‍ എന്നിവ ശംസ സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്തു.

ഒരു പ്രധാന റീട്ടെയില്‍ ഹബ് എന്നതിനപ്പുറം ആധികാരിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ നൂതന വിനോദ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഒരു സമ്പൂര്‍ണ കുടുംബ കേന്ദ്രം കൂടിയാണ് ഷാര്‍ജയെന്ന് ചേംബര്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അമിന്‍ അല്‍ അവാദി പറഞ്ഞു. ഷാര്‍ജയിലെ പ്രമുഖ കുടുംബ ആകര്‍ഷണങ്ങളിലൊന്നായ ഷംസ വിനോദ നഗരിയില്‍ 1,000ലധികം ഔട്ട്ലെറ്റുകളിലായി വിവിധ ഉത്പന്നങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും 75 ശതമാനം വരെ കിഴിവ് നല്‍കുന്നുണ്ട്. ആഗസ്റ്റ് 20 വരെയാണ് ഷാര്‍ജ എക്സ്പോ സെന്ററില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം. ഞായറാഴ്ച മുതല്‍ വ്യാഴം വരെ ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയും വെള്ളിയാഴ്ചകളില്‍ വൈകുന്നേരം നാല് മുതല്‍ രാത്രി 11 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ രാത്രി 11 വരെയും പ്രവര്‍ത്തിക്കും.