Connect with us

Kerala

കോര്‍പ്പറേഷന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡി സി സി ജനറല്‍ സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഗ്രൂപ്പ് ഇല്ലാത്തവര്‍ക്കും നേതാക്കളുടെ പെട്ടി തൂക്കി നടക്കാത്തവര്‍ക്കും കോണ്‍ഗ്രസില്‍ പരിഗണനയില്ലെന്ന് ബാബുരാജ് ആരോപിച്ചു

Published

|

Last Updated

കോഴിക്കോട് | കോര്‍പ്പറേഷന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡി സി സി ജനറല്‍ സെക്രട്ടറി എന്‍വി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. എരഞ്ഞിപ്പാലം വാര്‍ഡില്‍ കെ പി സി സി സ്ഥാനാര്‍ഥി നിര്‍ണയ മാര്‍ഗരേഖ അട്ടിമറിച്ചുവെന്നും വാര്‍ഡ് കമ്മിറ്റി നല്‍കിയ പേരുകള്‍ പരിഗണിച്ചില്ലെന്നും എന്‍ വി ബാബുരാജ് വാര്‍ത്താസമ്മേളനത്തില്‍ അരോപിച്ചു.

പരാജയം ഭയന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി മറ്റൊരു വാര്‍ഡിലേക്ക് പോയി. എരഞ്ഞിപ്പാലം വാര്‍ഡില്‍ നൂലില്‍ കെട്ടി സ്ഥാനാര്‍ഥിയെ ഇറക്കി. വാര്‍ഡുമായി ബന്ധമില്ലാത്ത മുന്‍ ബ്ലോക്ക് സെക്രട്ടറിയെ സ്ഥാനാര്‍ഥിയാക്കി.

ഗ്രൂപ്പ് ഇല്ലാത്തവര്‍ക്കും നേതാക്കളുടെ പെട്ടി തൂക്കി നടക്കാത്തവര്‍ക്കും കോണ്‍ഗ്രസില്‍ പരിഗണനയില്ലെന്നും അഴിമതിയില്‍ കോഴിക്കോട്ട് സി പി എം- കോണ്‍ഗ്രസ് നെക്‌സസ് ആണെന്നും ബാബുരാജ് ആരോപിച്ചു. പ്രതികരിക്കാന്‍ കോണ്‍ഗ്രസില്‍ ആളില്ലാതായി. മറ്റൊരു പാര്‍ട്ടിയിലേക്കും തത്കാലമില്ലെന്നും ബാബുരാജ് പറഞ്ഞു.

 

---- facebook comment plugin here -----

Latest