Kerala
പോലീസുകാരിക്കുനേരെ സഹപ്രവര്‍ത്തകന്റെ അതിക്രമം; കേസെടുത്തു
നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം
കൊല്ലം| കൊല്ലത്ത് പോലീസുകാരിക്കുനേരെ സഹപ്രവര്‍ത്തകന്റെ അതിക്രമം. നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരിക്കുനേരെ സീനിയര്‍ സിപിഒ നവാസ് അതിക്രമം നടത്തുകയായിരുന്നു. നവംബര്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. പാറാവ് ജോലിക്കുശേഷം വിശ്രമ മുറിയിലേക്ക് പോയ സമയത്താണ് പോലീസുകാരിക്കുനേരെ അതിക്രമമുണ്ടായത്.
സംഭവത്തില്‍ പോലീസുകാരി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോകുന്ന സമയത്ത് സീനിയര്‍ സിപിഒ നവാസ് മോശമായി പെരുമാറുകയും കടന്ന് പിടിക്കുകയും ചെയ്തു എന്നാണ് പരാതി. പിന്നാലെ ചവറ സ്വദേശിയായ സിപിഒ നവാസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പോലീസ് കേസെടുത്തു. ഡെപ്യൂട്ടേഷനില്‍ നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു നവാസ്.
---- facebook comment plugin here -----



