Connect with us

Uae

അഞ്ച് വയസ്സുകാരിയുടെ അവയവദാനം; ഇമാറാത്തി കുടുംബത്തെ ആദരിച്ച് യു എ ഇ പ്രസിഡന്റ്

സഹ്‌റ അൽ മൻസൂരിയുടെ അവയവങ്ങൾ മൂന്ന് പേരുടെ ജീവൻ രക്ഷിച്ചു

Published

|

Last Updated

അബൂദബി| അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത ആദ്യ ഇമാറാത്തി കുടുംബമായ, മസ്തിഷ്ക മരണം സംഭവിച്ച അഞ്ച് വയസ്സുകാരി സഹ്‌റ അൽ മൻസൂരിയുടെ കുടുംബത്തെ യു എ ഇ പ്രസിഡന്റ‌് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ആദരിച്ചു. ഖസ്ർ അൽ ഹുസ്നിയിൽ നടന്ന ചടങ്ങിലാണ് സാലിം, ഫാത്തിമ അൽ മൻസൂരി ദമ്പതികൾക്ക് ആദരം നൽകിയത്.
2025-ലാണ് സാലിം – ഫാത്തിമ അൽ മൻസൂരി ദമ്പതികൾക്ക് അഞ്ച് വയസ്സുകാരിയായ മകൾ സഹ്‌റയെ നഷ്ടപ്പെട്ടത്. ഈ ദുരന്തത്തിനിടയിലും അവർ മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. ഈ മഹത്തായ പ്രവൃത്തി രണ്ട് കുട്ടികൾക്കും ഒരു മുതിർന്ന വ്യക്തിക്കും ഉൾപ്പെടെ മൂന്ന് പേരുടെ ജീവൻ രക്ഷിച്ചു. സഹ്‌റയുടെ ഹൃദയം ഒരു കുഞ്ഞിനും ഒരു വൃക്ക മറ്റൊരു കുഞ്ഞിനും രണ്ടാമത്തെ വൃക്ക ഒരു മുതിർന്ന രോഗിക്കുമാണ് നൽകിയത്.

10 വ്യക്തിത്വങ്ങൾക്ക് ആദരം

സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അബൂദബി അവാർഡ്‌സ് ചടങ്ങിൽ മറ്റു പ്രമുഖ വ്യക്തികളെയും ആദരിച്ചു
കമ്മ്യൂണിറ്റി വികസനത്തിന് സംഭാവനകൾ നൽകിയ വ്യവസായിയായ ഉബൈദ് കനീഷ് അൽ ഹാമിലി, 20 വർഷത്തിലധികം സേവനമുള്ള അധ്യാപികയായ മുസ മുഹമ്മദ് അൽ ഹഫീതി, മുൻ വിദേശകാര്യ മന്ത്രി റാശിദ് അബ്ദുല്ല അൽ നുഐമി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പരേതനായ മുഹമ്മദ് ഇബ്റാഹിം ഉബൈദുല്ല, ഏഴ് പതിറ്റാണ്ടിലേറെ സേവനം ചെയ്ത പരമ്പരാഗത വൈദ്യനും മിഡ്‌വൈഫുമായാ ഹമാമ ഉബൈദ് ഖമീസ്, യു എ ഇയുടെ സാംസ്കാരിക രംഗം രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ച വ്യക്തിയായ അബ്ദുൽ മൊനം ബിൻ ഇസ അൽസർക്കൽ, ബിസിനസ് രംഗങ്ങളിലെ നേതൃത്വത്തിന് ഖൽദൂൻ ഖലീഫ അൽ മുബാറക് എന്നിവർക്കും അബൂദബി അവാർഡ് സമ്മാനിച്ചു. 18 രാജ്യങ്ങളിൽ നിന്നുള്ള 110 വ്യക്തികളെയാണ് അബൂദബി അവാർഡ്സ് ഇതുവരെ ആദരിച്ചത്.

---- facebook comment plugin here -----

Latest