Kerala
ബി ജെ പി നേതാവായ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പാലത്തായി കേസില്‍ ശിക്ഷാ വിധി ഇന്ന്
ബി ജെ പി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് തലശ്ശേരി അതിവേഗ പോക്‌സോ കോടതി കണ്ടെത്തിയിരുന്നു
കണ്ണൂര്‍ | ബി ജെ പി നേതാവായ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പാലത്തായി പീഡനക്കേസില്‍ ശിക്ഷാ വിധി ഇന്ന്.
തലശ്ശേരി അതിവേഗ പോക്‌സോ കോടതി, ബി ജെ പി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ സ്‌കൂളിലെ ശുചി മുറിയില്‍ വച്ച് 10 വയസ്സുകാരിയെ അധ്യാപകന്‍ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
2021 ല്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ രാഷ്ട്രീയ വിവാദമായിരുന്നു.
---- facebook comment plugin here -----

