Connect with us

First Gear

ടൊയോട്ട റൂമിയോണ്‍ 7 സീറ്റര്‍ എംപിവി അവതരിപ്പിച്ചു

10.29 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ടൊയോട്ട റൂമിയോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ടൊയോട്ടയുടെ പുതിയ 7 സീറ്റര്‍ എംപിവിയാണ് വിപണിയില്‍ എത്തിയത്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീബ്രാന്റ് ചെയ്ത പതിപ്പാണിത്. മൂന്ന് വേരിയന്റുകളിലാണ് ഈ വാഹനം ലഭ്യമാകുന്നത്. എസ്, ജി, വി എന്നിവയാണ് ഈ വേരിയന്റുകള്‍. ഈ വാഹനം പെട്രോള്‍, സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളിലും ഓട്ടോമാറ്റിക്ക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ലഭിക്കും.

10.29 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില. വാഹനത്തിന്റെ ഡെലിവറി 2023 സെപ്തംബര്‍ 8ന് ആരംഭിക്കും. ടൊയോട്ട റൂമിയോണ്‍ എംപിവിയുടെ മാനുവല്‍ ട്രാന്‍സ്മിഷനും പെട്രോള്‍ എഞ്ചിനുമുള്ള എസ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 10,29,000 രൂപയാണ്. മാനുവല്‍ ട്രാന്‍സ്മിഷനും പെട്രോള്‍ എഞ്ചിനുമുള്ള ജി വേരിയന്റിന് 11,45,000 രൂപ എക്‌സ് ഷോറൂം വിലയുണ്ട്. പെട്രോള്‍ എഞ്ചിനില്‍ മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന വി വേരിയന്റിന് 12,18,000 രൂപയാണ് എക്‌സ്‌ഷോറൂം വില. സിഎന്‍ജി എഞ്ചിന്‍ എസ് വേരിയന്റിലും മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ ലഭ്യമാകു. ഇതിന് 11,24,000 രൂപയാണ് എക്‌സ് ഷോറൂം വില.

ടൊയോട്ട റൂമിയോണിന്റെ പെട്രോള്‍ എഞ്ചിനും ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുമുള്ള വേരിയന്റിന് 11,89,000 രൂപയാണ് എക്‌സ് ഷോറൂം വില. പെട്രോള്‍ എഞ്ചിനും ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുമുള്ള വി വേരിയന്റിന് 13,68,000 രൂപയാണ് വില. ഇതാണ് ഈ വാഹനത്തിന്റെ ഏറ്റവും വില കൂടിയ മോഡല്‍. ജി എന്ന വേരിയന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാവുകയുള്ളു. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ഒരേ എഞ്ചിന്‍ തന്നെയാണ് ടൊയോട്ട നല്‍കിയിട്ടുള്ളത്. ഇത് മാരുതി സുസുക്കി എര്‍ട്ടിഗയില്‍ ഉപയോഗിച്ചിട്ടുള്ള എഞ്ചിനാണ്.

 

 

Latest