Connect with us

Editors Pick

എസ്‌യുവി തരംഗത്തിനിടയിലും ഇന്ത്യ കീഴടക്കി ഈ സെഡാൻ; 2026 സാമ്പത്തിക വർഷത്തിലെ ടോപ്പ് 10 കാറുകൾ ഇതാ!

വാഹന വിപണിയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ആറെണ്ണവും മാരുതി സുസുക്കി കൈക്കലാക്കി

Published

|

Last Updated

ന്യൂഡൽഹി | 2026 സാമ്പത്തിക വർഷത്തിലെ (FY 2026) ഇന്ത്യൻ വാഹന വിപണിയിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നു. എസ്‌യുവി കാറുകൾക്ക് രാജ്യത്ത് പ്രിയമേറുന്നുണ്ടെങ്കിലും വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തി മാരുതി സുസുക്കി ഡിസയർ കരുത്ത് കാട്ടി. 2.3 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചാണ് ഡിസയർ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറായി മാറിയത്. കഴിഞ്ഞ വർഷത്തെ 1.65 ലക്ഷം യൂണിറ്റുകളിൽ നിന്നാണ് ഈ വൻ കുതിച്ചുചാട്ടം.

വാഹന വിപണിയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ആറെണ്ണവും മാരുതി സുസുക്കി കൈക്കലാക്കി. രണ്ടാം സ്ഥാനത്ത് ടാറ്റ നെക്സോൺ എത്തിയപ്പോൾ ഹ്യുണ്ടായ് ക്രെറ്റ മൂന്നാം സ്ഥാനം നിലനിർത്തി. നെക്സോൺ 32 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് കൈവരിച്ചത്. മാരുതിയുടെ തന്നെ എം യു വി മോഡലായ എർട്ടിഗ നാലാം സ്ഥാനത്തെത്തി. എർട്ടിഗയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് ഈ വർഷം രേഖപ്പെടുത്തിയത്. അഞ്ചാം സ്ഥാനത്തുള്ള മാരുതി സ്വിഫ്റ്റ് രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് ആയി തുടരുന്നു.

ആറാം സ്ഥാനത്തുള്ള ടാറ്റ പഞ്ച് വിൽപ്പനയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ആദ്യ പത്തിൽ ഇടംപിടിച്ചു. മാരുതി ഫ്രോങ്ക്സ് ഏഴാം സ്ഥാനത്തും മാരുതി ബ്രെസ്സ എട്ടാം സ്ഥാനത്തുമുണ്ട്. മഹീന്ദ്രയുടെ കരുത്തൻ മോഡലായ സ്കോർപിയോ എൻ ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ പത്താം സ്ഥാനത്ത് മഹീന്ദ്ര ഥാർ ആണ്. ഥാർ റോക്സ് പതിപ്പിന്റെ വരവ് മഹീന്ദ്രയുടെ വിൽപ്പനയിൽ 49 ശതമാനത്തിന്റെ വമ്പൻ വർദ്ധനവിനാണ് വഴിതെളിച്ചത്. ആകെ വിൽപ്പനയുടെ വലിയൊരു ഭാഗം എസ്‌യുവി വിഭാഗം കൈക്കലാക്കുന്നത് ഇന്ത്യൻ ഉപഭോക്താക്കളുടെ മാറുന്ന താൽപ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്.

Summary

The Maruti Suzuki Dzire has emerged as the bestselling car in India for the financial year 2026, selling approximately 2.3 lakh units. Despite the growing popularity of SUVs, the compact sedan recorded its highest-ever annual sales, followed by Tata Nexon and Hyundai Creta in the top rankings. Maruti Suzuki dominated the list with six models, while Mahindra showed significant growth driven by the Thar Roxx.

---- facebook comment plugin here -----

Latest