Connect with us

Editors Pick

ഒറ്റ ചാർജിൽ 400 കിമീ റേഞ്ച്; ഞെട്ടിച്ച് സിംപിൾ അൾട്രാ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

ഒരു ഇടത്തരം ഇലക്ട്രിക് കാറിന് ലഭിക്കുന്ന റേഞ്ച് ഒരു സ്കൂട്ടറിൽ ലഭ്യമാകുന്നതിലൂടെ ഇ വി വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സിംപിൾ എനർജിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Published

|

Last Updated

ബെംഗളൂരു | ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സിംപിൾ എനർജി തങ്ങളുടെ പുതിയ പ്രീമിയം സ്കൂട്ടറായ സിംപിൾ അൾട്രാ പുറത്തിറക്കി. ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കി മീ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന ഈ സ്കൂട്ടർ വിപണിയിലെ മറ്റ് മുൻനിര മോഡലുകളെക്കാൾ ബഹുദൂരം മുന്നിലാണ്. ടാറ്റാ ടിയാഗോ ഇ വി പോലുള്ള ഇലക്ട്രിക് കാറുകൾക്ക് സമാനമായ റേഞ്ച് ഈ സ്കൂട്ടർ നൽകുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

2.35 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) സിംപിൾ അൾട്രായുടെ വില. ഇത് കെ ടി എം 250 ഡ്യൂക്ക് പോലുള്ള സ്പോർട്സ് ബൈക്കുകളുടെ വിലയ്ക്ക് തുല്യമാണ്. ഈ വർഷം ആദ്യം അവതരിപ്പിച്ച ജെൻ 2 ലൈനപ്പിനൊപ്പമാണ് ഈ മോഡലും കമ്പനി പുറത്തിറക്കിയത്. നിലവിൽ സ്കൂട്ടറിനായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

പെർഫോമൻസിന്റെ കാര്യത്തിലും സിംപിൾ അൾട്രാ വിട്ടുവീഴ്ച ചെയ്യുന്നില്ല. 6.5 കെ ഡബ്ല്യു എച്ച് ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. വെറും 2.77 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കി മീ വേഗത കൈവരിക്കാൻ ഈ സ്കൂട്ടറിന് സാധിക്കും. മണിക്കൂറിൽ 115 കി മീ ആണ് പരമാവധി വേഗത. സുരക്ഷിതമായ യാത്രയ്ക്കായി ഫോർ ലെവൽ ട്രാക്ഷൻ കൺട്രോൾ സംവിധാനവും ഇതിലുണ്ട്.

റൈഡിംഗ് ഡാറ്റകൾ നിയന്ത്രിക്കുന്നതിനായി ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്‌പ്ലേയാണ് സ്കൂട്ടറിലുള്ളത്. നിരവധി കണക്റ്റിവിറ്റി ഫീച്ചറുകളും ഇത് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ഇടത്തരം ഇലക്ട്രിക് കാറിന് ലഭിക്കുന്ന റേഞ്ച് ഒരു സ്കൂട്ടറിൽ ലഭ്യമാകുന്നതിലൂടെ ഇ വി വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സിംപിൾ എനർജിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Summary

Simple Energy has officially launched the Simple Ultra electric scooter in India, priced at Rs 2.35 lakh (ex-showroom). The highlight of the vehicle is its massive IDC range of 400 km on a single charge, powered by a 6.5 kWh battery pack. It features a top speed of 115 kmph and comes equipped with a seven-inch touchscreen and four levels of traction control.

---- facebook comment plugin here -----

Latest