National
കര്‍ണാടകയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിച്ച് ആറ് പേര്‍ മരിച്ചു
കാറിലുണ്ടായിരുന്ന ആറ് പേരാണ് മരിച്ചത്.
ബംഗളൂരു| കര്‍ണാടകയിലെ യാദ്ഗിരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിച്ച് ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന ആറ് പേരാണ് മരിച്ചത്. ദേവാപൂരിനടുത്താണ് അപകടമുണ്ടായത് യാദ്ഗിറില്‍ നിന്ന് റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
ബംഗളൂരുവില്‍ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന ആറ് യാത്രക്കാരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.







