Connect with us

National

സിനിമയല്ല രാഷ്ട്രീയം; വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്

സിനിമയില്‍ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുത്. നടന് വേണ്ടി വിസില്‍ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ല.

Published

|

Last Updated

ചെന്നൈ | സിനിമയല്ല രാഷ്ട്രീയമെന്നും രണ്ടും രണ്ടാണെന്നും നടന്‍ പ്രകാശ് രാജ്. നടനും തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷനുമായ വിജയ്യെയാണ് പ്രകാശ് രാജ് ഇക്കാര്യം ഓര്‍മപ്പെടുത്തിയത്. സിനിമയില്‍ വിജയ്ക്ക് ഡോക്ടറും എന്‍ജിനീയറും മുഖ്യമന്ത്രിയുമൊക്കെ ആകാം. എന്നാല്‍, രാഷ്ട്രീയത്തില്‍ അത് എളുപ്പമല്ല.

സിനിമയില്‍ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുത്. തമിഴ്‌നാട് പല പ്രശ്‌നങ്ങളും നേരിട്ടപ്പോള്‍ വിജയ് എവിടെയായിരുന്നുവെന്ന് പ്രകാശ് രാജ് ചോദിച്ചു. നടന് വേണ്ടി വിസില്‍ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന തിരഞ്ഞെടുപ്പിനെ എ ഐ എ ഡി എം കെ-ഡി എം കെ മത്സരം മാത്രമായി ചുരുക്കിക്കാണേണ്ടതില്ല. ഐക്യത്തിനും വിഭജനത്തിനും ഇടയിലുള്ള പോരാട്ടമാണിതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest