Connect with us

Kerala

തളിപ്പറമ്പ് തിമിരി ബോംബേറ് കേസ്; 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി നാളെ

2011 നവംബര്‍ 27 ന് വൈകിട്ട് 4.30ഓടെ തിമിരി ഔവര്‍ കോളജിനു സമീപത്തു വച്ച് ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കു നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്.

Published

|

Last Updated

കണ്ണൂര്‍ | തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് വിധിച്ച് തളിപ്പറമ്പ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.

തളിപ്പറമ്പ് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നിലവിലെ ചെയര്‍മാന്‍ തിമിരി എളയാട് മേമന ഹൗസില്‍ എം കെ പ്രദീപ് കുമാര്‍, സി പി എം ആലക്കോട് ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറിയും സഹകരണ ബേങ്ക് മുന്‍ പ്രസിഡന്റും നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ തിമിരി അടുക്കം ഇടത്തിലെ വീട്ടില്‍ ഹൗസ് പി വി ബാബുരാജ്, തിമിരി കാരയാട് തെക്കിനിയില്‍ ഹൗസില്‍ ടി വി ബിനു എന്ന ഉടുമ്പ് ബിനു, തിമിരി കൂത്തമ്പലം പനയംതിട്ട പുതിയപുരയില്‍ ഹൗസില്‍ പി പി സത്യന്‍, തിമിരി അടുക്കം ഇടത്തിലെ വീട്ടില്‍ ഇ വി വിനോദ് കുമാര്‍, തിമിരി എളയാട് പാലേരി വിജയന്‍, എളയാട് കരിപ്പാല്‍ പടിഞ്ഞാറെ വീട്ടില്‍ കെ പി സുരേഷ്, തിമിരി ചെറുപാറ കേക്കേവയല്‍ ഹൗസില്‍ ടോബി, തിമിരി കോറോത്ത് വളപ്പില്‍ ജനാര്‍ദനന്‍, തിമിരി കാരയാട് മാന്‍വെട്ടുംകുന്നേല്‍ ഹൗസില്‍ ശിവപ്രസാദ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ആര്‍ എസ് എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. 2011 നവംബര്‍ 27 ന് വൈകിട്ട് 4.30ഓടെ തിമിരി ഔവര്‍ കോളജിനു സമീപത്തു വച്ച് വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കു നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. അക്രമത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റിരുന്നു.

---- facebook comment plugin here -----

Latest