Connect with us

Kerala

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; മലയാളികളായ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. മലപ്പുറം പാങ് ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുട്ടികളും മറ്റും സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

കോയമ്പത്തൂര്‍ | തമിഴ്‌നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ ഒമ്പത് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മലപ്പുറം പാങ് പാറമ്മല്‍ ജി എല്‍ പി സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ അധ്യാപകരും ജീവനക്കാരും ഇവരുടെ കുട്ടികളും മറ്റും സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുള്‍പ്പെടെയുള്ളവരാണ് മരിച്ചത്. അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിദ് (45), റുഖിയ (39), ഷക്കീല (37), നൗഷാദ് (39), ഹിഷാം (12), ഷഹദീന്‍ (11), മസ്‌നിന്‍ (10), ഡ്രൈവര്‍ മുഹമ്മദ് ഫാസിത് (21) എന്നിവരാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരെ പൊള്ളാച്ചിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഡ്രൈവര്‍ ഫാസിതിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.

ഇന്ന് വൈകിട്ട് 5.15ഓടെയാണ് അപകടം. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന വഴിയില്‍ കടമ്പരൈ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിമൂന്നാം വളവിലാണ് അപകടം സംഭവിച്ചത്. ഇവിടെ നിന്ന് ഒമ്പതാം വളവിലേക്കാണ് ട്രാവലര്‍ മറിഞ്ഞത്.

പാറക്കെട്ടുകള്‍ക്കിടയിലേക്കാണ് വാഹനം മറിഞ്ഞത് എന്നതിനാല്‍ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുക ദുഷ്‌കരമാണെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട വാഹനം പൂര്‍ണമായി തകര്‍ന്നു.

വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഘം അപകടത്തിനിരയായത്. വാല്‍പാറ ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കടമ്പരൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

 

 

Latest