Kerala
ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപണം: യുവാവ് ഹോട്ടൽ അടിച്ചുതകർത്തു
തടയാന്‍ ശ്രമിച്ച വനിതാ ജീവനക്കാരിയെ മര്‍ദിച്ച യുവാവ്, ഹോട്ടലിലെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ത്തു.
ആലപ്പുഴ| ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കഷ്ണങ്ങള്‍ കുറവാണെന്ന് ആരോപിച്ച് യുവാവ് ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഹരിപ്പാട് ചിക്കന്‍ ചിക്കാഗോ എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തടയാന്‍ ശ്രമിച്ച വനിതാ ജീവനക്കാരിയെ മര്‍ദിച്ച യുവാവ്, ഹോട്ടലിലെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ത്തു.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. തനിക്ക് ലഭിച്ച ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവ് ജീവനക്കാരിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ശേഷം കൗണ്ടറിലുണ്ടായിരുന്ന സാമഗ്രികള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഹരിപ്പാട് പോലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----



