Ongoing News
തിരുവനന്തപുരം മെഡിക്കൽ കോളജ് ഐ സി യു ഗുരുതരാവസ്‍ഥയിൽ; പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച്
ഐ സി യു ഉടന്‍ പ്രവര്‍ത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐ സി യു പ്രവര്‍ത്തനം സാധാരണ നിലയിലാട്ടില്ല. തുണി കെട്ടി മറച്ചാണ് താല്‍ക്കാലിക ഐ സി യുകള്‍ പ്രവര്‍ത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറല്‍ സര്‍ജറി വിഭാഗം മേധാവി കത്ത് അയച്ചു. ഐ സി യു ഉടന്‍ പ്രവര്‍ത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ മാര്‍ച്ച് 17നാണ് തീപിടുത്തം ഉണ്ടായത്. ഇതിനു പിന്നാലെ രോഗികളെ താല്‍ക്കാലികമായി സജ്ജീകരിച്ച ഐ സി യുവിലേക്ക് മാറ്റി. എന്നാല്‍, ഇപ്പോഴും ഈ താല്‍ക്കാലിക ഐ സി യുവില്‍ തന്നെയാണ് രോഗികള്‍ തുടരുന്നത്. തുണി കെട്ടി മറച്ചാണ് ഈ ഐ സി യു പ്രവര്‍ത്തിക്കുന്നത്.
രോഗികള്‍ക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതില്‍ കടുത്ത ആശങ്ക നിലനില്‍ക്കുകയാണ്. ഇതിനുപിന്നാലെയാണ് ജനറല്‍ സര്‍ജറി വിഭാഗം മേധാവി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ഒരു കത്ത് നല്‍കിയിരിക്കുന്നത്. ഉടന്‍ തന്നെ ഐസിയു പ്രവര്‍ത്തനക്ഷമമാകുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.



