Ongoing News
പാലക്കാട്ട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു
വയനാട് പനമരത്ത് കുളിക്കാന്‍ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
പാലക്കാട്| അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍ ഭവാനി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ഇവര്‍. അതേസമയം, വയനാട് പനമരത്ത് കുളിക്കാന്‍ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാഴവറ്റ സ്വദേശി ശരത്ത് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. മാനന്തവാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
---- facebook comment plugin here -----




