Connect with us

National

വനിതാ സംവരണ ബില്‍: മണ്ഡല പുനര്‍നിര്‍ണയം തിടുക്കപ്പെട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം; ലോക്‌സഭയില്‍ ബഹളം

ആദ്യ വനിതാ സംവരണ നിയമം ഏപ്രില്‍ 16 മുതല്‍ പ്രാബല്യത്തിലായെന്ന് വിജ്ഞാപനം ഇറക്കിയതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനര്‍നിര്‍ണയം തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം. ബില്ലില്‍ ഇന്ന് വൈടിട്ട് നാലിന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. പുതിയ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെ ആദ്യ വനിതാ സംവരണ നിയമം ഏപ്രില്‍ 16 മുതല്‍ പ്രാബല്യത്തിലായെന്ന് വിജ്ഞാപനം ഇറക്കിയതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. കെ സി വേണുഗോപാല്‍ വിഷയം സഭയില്‍ ഉന്നയിച്ചതിനു പിന്നാലെ, പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളും ഇത് ആവര്‍ത്തിച്ച് ബഹളം വച്ചതോടെ സഭാനടപടികള്‍ തടസ്സപ്പെട്ടു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി, ബില്‍ ജെ പി സിക്ക് വിടണം: കനിമൊഴി
ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് ബില്ലെന്ന് ഡി എം കെ എം പി. കനിമൊഴി ആരോപിച്ചു. ബില്‍ സംയുക്ത പാര്‍ലിമെന്ററി കമ്മീഷന് (ജെ പി സി) വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മണ്ഡല പുനര്‍നിര്‍ണയ നീക്കം നോട്ട് നിരോധനം നടപ്പാക്കിയ അതേ വേഗത്തില്‍: തരൂര്‍
ബില്‍ ഈ രൂപത്തില്‍ നടപ്പാക്കുന്നത് ചെറുതും വലുതുമായ സംസ്ഥാനങ്ങള്‍ തമ്മിലെ സീറ്റുകളുടെ അന്തരം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. നോട്ട് നിരോധനം നടപ്പാക്കിയ അതേ വേഗത്തിലാണ് കേന്ദ്രം മണ്ഡല പുനര്‍നിര്‍ണയത്തിനും ശ്രമം നടത്തുന്നതെന്ന് തരൂര്‍ ആരോപിച്ചു.

വനിതാ സംവരണം നടപ്പിലാക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍, മണ്ഡല പുനര്‍നിര്‍ണയത്തിന് വിപുലമായ ചര്‍ച്ചകള്‍ ആവശ്യമാണ്. നിലവിലുള്ള എം പിമാര്‍ക്ക് തന്നെ സഭയില്‍ സംസാരിക്കാന്‍ സമയം കിട്ടാത്ത സ്ഥിതിയാണ്. അപ്പോള്‍ പിന്ന എങ്ങനെയാണ് 800 ലധികം പേര്‍ക്ക് സമയം ലഭിക്കുകയെന്നും തരൂര്‍ ചോദിച്ചു. നിരവധി സംസ്ഥാനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനാണ് നീക്കം. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ പേരില്‍ വനിതാ സംവരണം വൈകുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി
 

---- facebook comment plugin here -----

Latest