Kerala
മൂന്നുദിവസത്തെ വർധനക്ക് ശേഷം സ്വര്‍ണവില ഇന്ന് കുറഞ്ഞു
ഒറ്റയടിക്ക് കുറഞ്ഞത് 1000 രൂപയാണ്
കൊച്ചി| സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി കൂടിക്കൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന്‍ 1000 രൂപ കുറഞ്ഞ് 1,13,080 രൂപയായി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വര്‍ധനവിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്.
ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് 1,14,080 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 265 രൂപ എന്ന നിലയിലാണ് വെള്ളി വ്യാപാരം.
ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് വില.
---- facebook comment plugin here -----





