Connect with us

Kerala

സീറ്റും നല്‍കിയില്ല പ്രചാരണ ചുമതലയും നല്‍കിയില്ല; നിജേഷ് അരവിന്ദ് ഡിസിസി ഡനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

നിജേഷിനെ ബേപ്പൂര്‍, എലത്തൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ നിജേഷ് തഴയപ്പെട്ടു.

Published

|

Last Updated

കോഴിക്കോട് |  നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡി സി സിയില്‍ രാജി. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് തല്‍സ്ഥാനം രാജിവച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. നിജേഷിനെ ബേപ്പൂര്‍, എലത്തൂര്‍ ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ നിജേഷ് തഴയപ്പെട്ടു.

ഇതിന് പിന്നാലെ നടന്ന സമവായ ചര്‍ച്ചയില്‍ ബാലുശ്ശേരി മണ്ഡലത്തിന്റെ പ്രചാരണ ചുമതല നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വം നിജേഷിനോട് പറഞ്ഞിരുന്നു. എന്നാല്‍ ബാലുശ്ശേരിയിലും നിജേഷിന് കാര്യമായ ചുമതല നല്‍കിയില്ല. ഇതിലെല്ലാമുള്ള അതൃപ്തിയാണ് നിജേഷിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഇന്നലെയാണ് രാജിക്കത്ത് കെപിസിസിക്ക് കൈമാറിയത്.

 

---- facebook comment plugin here -----

Latest