National
തൊഴിലാളി പ്രക്ഷോഭം നടന്ന നോയിഡയില്‍ എത്തിയ സിപിഎം സംഘത്തെ പോലീസ് തടഞ്ഞു
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംഘം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശില്‍ തൊഴിലാളി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട നോയിഡയില്‍ തൊഴിലാളികളെ കാണാന്‍ എത്തിയ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി അടക്കമുള്ള സംഘത്തെ പോലീസ് തടഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംഘം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് സന്ദര്‍ശന അനുമതി നല്‍കുകയായിരുന്നു.
എംപിമാരായ എഎ റഹീം, വി ശിവദാസന്‍ എന്നിവരും എംഎ ബേബിക്കൊപ്പം ഉണ്ടായിരുന്നു. പ്രതിഷേധത്തിനൊടുവില്‍ നോവിഡയിലേക്ക് കടത്തിവിട്ട സംഘത്തെ ജില്ലാ കലക്ടറെ കാണുന്നതിനായി പോലീസ് ക്യാമ്പിലേക്കാണ് എത്തിച്ചത്. തൊഴിലാളി സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായവരെയും അവരുടെ കുടുംബാംഗങ്ങളേയും സന്ദര്‍ശിക്കാനും സ്ഥലത്തെ ജില്ലാ കലക്ടറുമായി വിഷയത്തെക്കുറിച്ച് സംസാരിക്കാനുമാണ് സംഘം നോയിഡയിലെത്തിയത്. സമരം ചെയ്ത സിഐടിയു നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കിയിരുന്നു
ക്രമസമാധാനപ്രശ്നം കണക്കിലെടുത്താണ് സിപിഎം പ്രതിനിധി സംഘത്തെ തടഞ്ഞതെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. പൊലീസിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു.




