Connect with us

National

മണിപ്പൂരില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 5.59 ഓടെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്.

ഉപരിതലത്തില്‍ നിന്ന് 62 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായത്. വീടുകളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രദേശവാസികള്‍ ഭയന്ന് പുറത്തേക്ക് ഓടി. സ്ഥലത്ത് വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Latest