Educational News
ജെ ഇ ഇ മെയിൻ 2026 ഫലം പ്രഖ്യാപിച്ചു; ജെ ഇ ഇ അഡ്വാൻസ്ഡ് യോഗ്യത നേടാനുള്ള കട്ടോഫ് മാർക്കിൽ വർധന
ഇത്തവണ 26 വിദ്യാർത്ഥികൾ 100 പേഴ്സന്റൈൽ നേടി മികച്ച വിജയം കൈവരിച്ചു
ന്യൂഡൽഹി | നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) ജെ ഇ ഇ മെയിൻ 2026 സെഷൻ 2 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലത്തോടൊപ്പം ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ യോഗ്യത നേടുന്നതിനുള്ള കാറ്റഗറി തിരിച്ചുള്ള കട്ടോഫ് മാർക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തവണ ആകെ 2,50,272 വിദ്യാർത്ഥികളാണ് ജെ ഇ ഇ അഡ്വാൻസ്ഡിന് യോഗ്യത നേടിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മിക്ക വിഭാഗങ്ങളിലും കട്ടോഫ് പേഴ്സന്റൈലിൽ വർധനവുണ്ടായിട്ടുണ്ട്. മത്സരത്തിലെ കടുത്ത പോരാട്ടമാണ് ഇത് സൂചിപ്പിക്കുന്നത്. അൺറിസർവ്ഡ് (യു ആർ ഓൾ) വിഭാഗത്തിൽ കട്ടോഫ് 93.1023262ൽ (2025) നിന്ന് 93.4123549 ആയി ഉയർന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ (ഇ ഡബ്ല്യു എസ്) കട്ടോഫ് 80.3830119ൽ നിന്ന് 82.4164528 ലേക്കാണ് ഉയർന്നത്.

ഒ ബി സി വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ 79.4313582ൽ നിന്ന് ഇത്തവണ 80.9232583 ആയി കട്ടോഫ് വർധിച്ചു. എസ് സി വിഭാഗത്തിൽ 61.1526933ൽ നിന്ന് 63.9172792 ആയും എസ് ടി വിഭാഗത്തിൽ 47.9026465ൽ നിന്ന് 52.0174712 ആയും വർധനവുണ്ടായി. അതേസമയം പി ഡബ്ല്യു ബി ഡി വിഭാഗത്തിൽ കട്ടോഫ് നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 0.0079349 ആയിരുന്ന കട്ടോഫ് ഇത്തവണ 0.0023186 ആണ്.
26 വിദ്യാർഥികൾക്ക് 100%
ഇത്തവണ 26 വിദ്യാർത്ഥികൾ 100 പേഴ്സന്റൈൽ നേടി മികച്ച വിജയം കൈവരിച്ചു. ചണ്ഡിഗഡിൽ നിന്നുള്ള ആരുഷ് സിംഗാൾ ഒന്നാം റാങ്ക് നേടി. 100 പെർസന്റൈൽ കരസ്ഥമാക്കിയ 26 വിദ്യാർത്ഥികളുടെ പട്ടിക താഴെ നൽകുന്നു:
-
ആരുഷ് സിംഗാൾ – ചണ്ഡീഗഡ്
-
ജോന്നല റോഷൻ മണിദീപ് റെഡ്ഡി – ആന്ധ്രാപ്രദേശ്
-
ശ്രേയസ് മിശ്ര – ഡൽഹി (NCT)
-
മന്ത ശിവ കാമേഷ് – തെലങ്കാന
-
സിദ്ധാർത്ഥ് ശ്രീകാന്ത് അഥാലെ – മഹാരാഷ്ട്ര
-
നരേന്ദ്രബാബു ഗാരി മഹിത് – ആന്ധ്രാപ്രദേശ്
-
തുങ്ക ദുർഗ സുപ്രഭാത് – ആന്ധ്രാപ്രദേശ്
-
അർണവ് ഗാന്ധി – ഹരിയാന
-
ശുഭം കുമാർ – ബിഹാർ
-
ആദിത്യ ഗുപ്ത – ഡൽഹി (NCT)
-
തമ്മീന ഗിരീഷ് – തമിഴ്നാട്
-
കബീർ ചില്ലർ – രാജസ്ഥാൻ
-
ചിരഞ്ജീബ് കർ – രാജസ്ഥാൻ
-
ഭവേഷ് പത്ര – ഒഡീഷ
-
അനായ് ജെയിൻ – ഹരിയാന
-
അഥർവ പഞ്ചാബി – ഡൽഹി (NCT)
-
അർണവ് ഗൗതം – രാജസ്ഥാൻ
-
ദൊരണാല ഭാവിതേഷ് റെഡ്ഡി – തെലങ്കാന
-
പസാല മോഹിത് – ആന്ധ്രാപ്രദേശ്
-
മാധവ് വിരാദിയ – മഹാരാഷ്ട്ര
-
പുരോഹിത്നിമയ് – ഗുജറാത്ത്
-
സായ് ഋത്വിക് റെഡ്ഡി വെങ്കട്ട്റെഡ്ഡി വല്ല – തെലങ്കാന
-
വിവാന ശരദ് മഹിസ്വരി – തെലങ്കാന
-
ബിജ്ജം വെങ്കട്ട ചന്ദ്രശേഖർ റെഡ്ഡി – ആന്ധ്രാപ്രദേശ്
-
യഷ്വർദ്ധൻ – രാജസ്ഥാൻ
-
ഋഷി പ്രേംനാഥ് – തെലങ്കാന
ജെ ഇ ഇ അഡ്വാൻസ്ഡ് 2026 പരീക്ഷ മെയ് 17ന് നടക്കും.
Summary
The National Testing Agency has announced the JEE Main 2026 Session 2 results along with the qualifying cut-offs for JEE Advanced. Data shows a general increase in cut-off percentiles across most categories, including General, EWS, OBC, SC, and ST, indicating higher competition this year. A total of 26 students achieved a perfect 100 percentile score, and the JEE Advanced exam is scheduled to take place on May 17, 2026.




