Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു

2025 ലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ടാണ് എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വീണ്ടും ചോദ്യം ചെയ്തു. ഇതു മൂന്നാം തവണയാണ് പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യുന്നത്. ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. 2025 ലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ടാണ് എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍.

കഴിഞ്ഞ ഒന്നര മാസത്തിനുശേഷമാണ് എസ്ഐടി അന്വേഷണം ശക്തമാക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശല്‍ എന്നിവയുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ പ്രശാന്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചതാണ്.  അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്. 2025 സെപ്റ്റംബര്‍ എട്ടിനാണ് സ്വര്‍ണ്ണപ്പാളികള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോകുന്നത്. ആ സമയത്ത് ശബരിമലയില്‍ ജോലി ചെയ്തിരുന്ന തിരുവാഭരണം കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം എടുത്തിട്ടുണ്ട്.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരിക്കുകയാണ്. സ്വര്‍ണ്ണക്കവര്‍ച്ച സ്ഥിരീകരിച്ച രണ്ടു കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

 

---- facebook comment plugin here -----

Latest