Connect with us

National

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

23ാം തീയതിയാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിലും ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം. ആറു മണിക്കുശേഷം സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 23ാം തീയതിയാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വൈകിട്ട് മൂന്ന് മണി മുതല്‍ പ്രചാരണം തുടങ്ങും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ചെന്നെയില്‍ പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, കനിമൊഴി എം പി എന്നിവരും പ്രചാരണത്തില്‍ സജീവമാണ്.

പശ്ചിമ ബംഗാളിലും ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഇന്ന് ബംഗാളിലെത്തും. ആകെയുള്ള 294 മണ്ഡലങ്ങളില്‍ 152 സീറ്റുകളിലേക്കാണ് 23 ന് ആദ്യഘട്ട പോളിങ് നടക്കുക. വടക്കന്‍ ബംഗാളിലെ കൂച്ച് ബിഹാര്‍, അലിപുര്‍ദുവാര്‍ ജല്‍പായ്ഗുരി, ഡാര്‍ജിലിങ്, മാള്‍ഡ അടക്കം ജില്ലകളാണ് വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുക. കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ള മൂര്‍ഷിദാബാദിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. ഏപ്രില്‍ 29നാണ് ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്.

 

 

 

Latest