Connect with us

Kerala

ശ്രീകാര്യത്ത് ഇന്‍സ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തി; യുവതിയും സുഹൃത്തും അറസ്റ്റില്‍

പിടിയിലായ സൂര്യയെയും കൈലാസിനെയും കോടതി റിമാന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം|ശ്രീകാര്യത്ത് ഇന്‍സ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റില്‍. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 19കാരനെ സൂര്യ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തി സ്‌കൂട്ടറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇയാളെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. സംഭവത്തില്‍ യുവാവിന് ഗുരുതര പരുക്കേറ്റിരുന്നു. യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു.

യോനോ ആപ്പ് വഴി 10,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിച്ചു. മറ്റൊരു നമ്പറിലേക്ക് 2,500 രൂപയും അയപ്പിച്ചു. മര്‍ദ്ദനമേറ്റ 19കാരന്റെ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ സൂര്യയെയും കൈലാസിനെയും കോടതി റിമാന്‍ഡ് ചെയ്തു.

 

 

 

---- facebook comment plugin here -----

Latest