Kerala
തൃശൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് ഉടന്‍ മാറ്റും
കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്
തൃശൂര്‍|തൃശൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. അനോഷ് മരുന്നുകളോടും നിര്‍ദ്ദേശങ്ങളോടും പ്രതികരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇന്നലെ കുട്ടി കണ്ണ് തുറന്നിരുന്നതായി മെഡിക്കല്‍ ബുള്ളറ്റിനിലും വ്യക്തമാക്കിയിരുന്നു. അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് ഉടന്‍ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
What you should read next
പാമ്പുകടിയേറ്റാൽ എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ആല്‍ജോയുടെയും അനോഷിന്റെയും വീടിന്റെ പരിസരങ്ങളില്‍ ഇന്നലെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വീടിന്റെ പരിസരത്ത് പാമ്പുകളെ തുരത്താനായി തീയിട്ടിരുന്നു. ഇന്നലെ വീടിനോട് ചേര്‍ന്ന് പാമ്പിനെ കണ്ടെത്തിയതോടെ നാട്ടുകാരുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
---- facebook comment plugin here -----





