Connect with us

Uae

ഇന്ന് യു എ ഇ ദേശീയ ദിനം: രാജ്യമെമ്പാടും ഉത്സവാന്തരീക്ഷം

പാർക്കുകളിലും ബീച്ചുകളിലും ജനത്തിരക്ക്

Published

|

Last Updated

അബൂദബി|“ഈദ് അൽ ഇത്തിഹാദി’ന്റെ ഭാഗമായി രാജ്യമെമ്പാടും ഉത്സവ അന്തരീക്ഷത്തിൽ. പാർക്കുകൾ, ബീച്ചുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, വിനോദ വേദികൾ എന്നിവിടങ്ങളിൽ എല്ലാം ജനത്തിരക്കിലമർന്നു. കരിമരുന്ന് പ്രയോഗം, യു എ ഇ തീം ഡ്രോൺ ഷോകൾ, സാംസ്‌കാരിക പ്രകടനങ്ങൾ എന്നിവയാൽ പ്രധാന കേന്ദ്രങ്ങളെല്ലാം അക്ഷരാർഥത്തിൽ ജനനിബിഢമായി.
അനശ്വരവും അവിസ്മരണീയവുമായ ദേശീയ ദിനാഘോഷങ്ങളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി യു എ ഇയിൽ നടക്കുന്നത്. യൂണിയന്റെ മുന്നേറ്റത്തിന്റെ പ്രതിജ്ഞ പുതുക്കുന്നതും മഹത്വത്തിന്റെ ആഖ്യാനം തുടരുന്നതുമായ ആഘോഷങ്ങളാണ് ഓരോ വർഷവും നടക്കുന്നത്.

ഈ വർഷത്തെ ആഘോഷം “മുത്തഹിദീൻ’ (യുണൈറ്റഡ്) എന്ന മുദ്രാവാക്യത്തിലാണ് ആഘോഷിക്കുന്നത്. സാമൂഹിക ഐക്യത്തിന്റെയും ആഴത്തിലുള്ള വേരൂന്നിയ ബന്ധങ്ങളുടെയും ശക്തിയെ ഇത് പ്രതിഫലിപ്പിക്കുന്നു. നാളെയും ഈ ആഴ്ചയിൽ മറ്റു ദിവസങ്ങളിലും ആഘോഷ പരിപാടികൾക്ക് രാജ്യം സാക്ഷ്യം വഹിക്കും.
ബുർജ് ഖലീഫ, ഗ്ലോബൽ വില്ലേജ്, ദുബൈയിലെ നിരവധി പ്രശസ്ത ലാൻഡ്മാർക്കുകൾ എന്നിവിടങ്ങളെ പ്രകാശിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനങ്ങളും നടക്കും. അബൂദബിയിലെ കോർണിഷിലും ശൈഖ് സായിദ് ഫെസ്റ്റിവലിലും ഔദ്യോഗികവും പൈതൃകവുമായ ആഘോഷങ്ങൾ നടക്കും.

ഷാർജയിലെ ഖോർഫക്കാൻ ആംഫി തിയേറ്ററിൽ ഹുസൈൻ അൽ ജാസ്മിയും ഫൗദ് അബ്ദുൽ വാഹിദും ഒരുമിക്കുന്ന സംഗീത സായാഹ്നം നടക്കുന്നുണ്ട്. ദുബൈയിലെ സിറ്റി വാക്കിൽ യൂണിയൻ ഡേ പരേഡ് വൻ ജനാവലിയെ ആകർഷിച്ചു. നഗരത്തിരക്കിൽ നിന്ന് മാറി മൗണ്ടൻ ട്രെക്കിംഗിനാണ് പ്രവാസി കുടുംബങ്ങൾ ഇത്തവണ പ്രാധാന്യം നൽകിയത്. രാത്രിയിൽ ഞങ്ങൾ ഒരുമിച്ച് പാചകം ചെയ്യുകയും ബാർബിക്യൂ നടത്തുകയും ചെയ്യുന്ന നിരവധി കാഴ്ചകളാണ് യു എ ഇയിലുടനീളം കാണുന്നത്. ഈ വർഷം ഡിസംബർ ഒന്ന്, രണ്ട് തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ഔദ്യോഗിക അവധിക്കൊപ്പം വാരാന്ത്യമായ ശനി, ഞായർ ദിവസങ്ങളും ചേർന്നതോടെ താമസക്കാർക്ക് നാല് ദിവസത്തെ നീണ്ട അവധി ലഭിച്ചു.

 

Latest