National
ഛത്തീസ്ഗഢില്‍ കടുവയുടെ ആക്രമണം; ഒരു മരണം
കാട്ടിലേക്ക് മരം ശേഖരിക്കാന്‍ പോയവരെയാണ് കടുവ ആക്രമിച്ചത്
		
      																					
              
              
            സൂരജ്പൂര്‍ (ഛത്തീസ്ഗഡ്) | ഛത്തീസ്ഗഡിലെ സൂരജ്പൂര്‍ ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജില്ലയിലെ ഒദ്ഗി ബ്ലോക്കിന് കീഴിലുള്ള കലാമഞ്ജന്‍ ഗ്രാമത്തിന് സമീപത്തെ വനത്തിലാണ് സംഭവമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സമയ് ലാല്‍ (32) എന്നയാളാണ് ആക്രമണത്തില്‍ മരിച്ചത്. കൈലാഷ് സിംഗ് (35), റായ് സിംഗ് (30) എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും അദ്ദേഹത്തെ അംബികാപൂരിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വനത്തിലേക്ക് മരം ശേഖരിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



