Connect with us

National

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ അറസ്റ്റിലായയാൾ ജയിലിൽ കൊല്ലപ്പെട്ടു

കഴിഞ്ഞ ഓഗസ്റ്റിലാണ് അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് അബ്ദുല്‍ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ഫരീദാബാദ് | അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് പോലിസ് അറസ്റ്റ് ചെയ്തയാൾ ജയിലിൽ സഹ തടവുകാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.  അബ്ദുല്‍ റഹ്മാന്‍ (20) ആണ് മരിച്ചത്. സഹതടവുകാരനായ അരുണ്‍ ചൗധരിയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. ഫരീദാബാദിലെ ജയിലില്‍ ഇന്നലെ രാത്രി ആയിരുന്നു സംഭവം.

കശ്മീരിലെ നീംക ജയിലില്‍ നിന്നു കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ റഹ്മാനെ ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. മൃതദേഹം സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കശ്മീരിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് അബ്ദുല്‍ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെ മകനെ ബോധപൂര്‍വ്വം ഈ കേസില്‍ കുടുക്കിയതാണെന്ന് അബ്ദുല്‍ റഹ്മാന്റെ മാതാവ് ആരോപിച്ചു.

സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Latest