Connect with us

Kerala

ചില്ലിചിക്കനൊപ്പം നല്‍കിയ നാരങ്ങയില്‍ നീരില്ലെന്ന പേരില്‍ ഹോട്ടലില്‍ സംഘര്‍ഷം; ഉടമയുടെ മൂന്ന് പല്ലുകള്‍ നഷ്ടമായി

ഉടമക്കും ജീവനക്കാര്‍ക്കും പുറമെ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു

Published

|

Last Updated

തൃശൂര്‍ |  ചില്ലിചിക്കനൊപ്പം നല്‍കിയ നാരങ്ങക്ക് നീര് കുറഞ്ഞെന്ന പേരില്‍ ഹോട്ടലില്‍ സംഘര്‍ഷം.വടക്കാഞ്ചേരി മിണാലൂരിലെ ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായത്. ഉടമക്കും ജീവനക്കാര്‍ക്കും പുറമെ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. മിണാലൂരിലുള്ള സെലക്റ്റ് ഹോട്ടലില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

ഹോട്ടലിലെത്തിയ രണ്ട് യുവാക്കള്‍ ചില്ലിചിക്കനൊപ്പം കൊടുത്ത നാരങ്ങയില്‍ ആവശ്യമായ നീരില്ലെന്നും മാറ്റാര്‍ക്കൊ നല്‍കിയതാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും പറഞ്ഞാണ് ആദ്യം ബഹളം തുടങ്ങിയത്. തര്‍ക്കം പരിഹരിക്കാന്‍ ഉടമ ശ്രമിച്ചെങ്കിലും താത്ക്കാലികമായി ഇവിടെ നിന്നും മടങ്ങിയ യുവാക്കള്‍ പിന്നീട് ഏഴംഗ സംഘമായി എത്തി മര്‍ദ്ദിച്ചു എന്നാണ് ഹോട്ടലുടമയുടെ പരാതി. ക്രിക്കറ്റ് ബാറ്റ്, വടികള്‍ ഉള്‍പ്പെടെയുള്ളവയുമായെത്തി ഹോട്ടലില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഉടമയായ മുജീബ് (38) ന്റെ മൂന്ന് പല്ലുകള്‍ നഷ്ടമായി

Content Highlights: A violent clash erupted at a hotel in Minaloor, Thrissur, over the lack of juice in a lemon served with chilli chicken. A group of youths attacked the restaurant using cricket bats and sticks following the argument. Hotel owner Mujeeb lost three teeth and several others sustained injuries during the assault.

 

Latest