Connect with us

National

തിരുത്തല്‍ നടപടികളുണ്ടാവും; തിരിച്ചടികളെ നേരിട്ട് സി പി എം ശക്തമായി തിരിച്ചുവരും: എം എ ബേബി

ആഗസ്റ്റിലെ അവസാനത്തെ ആഴ്ച പശ്ചിമ ബംഗാളിലും സെപ്തംബര്‍ പകുതിയോടെ കേരളത്തിലും വിപുലമായ സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലവും സി പി എം കേന്ദ്രകമ്മിറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തതായി ജനറല്‍ സെക്രട്ടറി എം എ ബേബി. തിരഞ്ഞെടുപ്പിലെ വീഴ്ചകള്‍, പോരായ്മകള്‍, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപര്യാപ്തത തുടങ്ങിയവ ചര്‍ച്ചാ വിഷയമായി. അതത് സംസ്ഥാന കമ്മിറ്റികളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം ബേബി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തിരിച്ചടികളെ നേരിട്ട് ശക്തമായി തിരിച്ചുവരുന്നതിനുള്ള നടപടികളുണ്ടാവും. ആവശ്യമായ തിരുത്തല്‍ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും. ആഗസ്റ്റിലെ അവസാനത്തെ ആഴ്ച പശ്ചിമ ബംഗാളിലും സെപ്തംബര്‍ പകുതിയോടെ കേരളത്തിലും ചേരുന്ന വിപുലമായ സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ ഇതുസംബന്ധിച്ച തീരുമാനങ്ങളുണ്ടാകും.

ഇന്ത്യയുടെ ജി ഡി പി വളര്‍ച്ചാനിരക്ക് 6.6 ശതമാനത്തിലേക്ക് താഴ്ന്നത്, സംസ്ഥാനങ്ങളുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ കൂടിയാലോചിക്കാതെ ബി ജെ പി അവതരിപ്പിച്ച സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ഭേദഗതി, അയോധ്യാ രാമക്ഷേത്രത്തിലെ തട്ടിപ്പ്, ജനസംഖ്യാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഉന്നതാധികാര സമിതിയെ രൂപവത്കരിച്ച വിഷയം തുടങ്ങിയവയെല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്തു. കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാന്‍ മോര്‍ച്ചയും ആഗസ്റ്റ് 10ന് നടത്താനിരിക്കുന്ന അഖിലേന്തായ പ്രക്ഷോഭത്തിന് പാര്‍ട്ടി പിന്തുണ നല്‍കുമെന്നും സി പി എം ജനറല്‍ സെക്രട്ടറി പറഞ്ഞു.

Content Highlights:
CPIM politburo member MA Baby stated that the party will implement necessary corrective measures to address recent setbacks. He expressed strong confidence in the party’s ability to bounce back and regain public support. The leadership is actively analyzing the election results to rectify gaps.

 

---- facebook comment plugin here -----

Latest