Connect with us

Kerala

പ്രതിപക്ഷ ഉപനേതാവ്: സി പി ഐയുമായി പ്രശ്‌നങ്ങളില്ല, വിഷയം കൂടിയാലോചനയിലൂടെ പരിഹരിക്കും: ടി പി രാമകൃഷ്ണന്‍

വിഷയത്തില്‍ പുറത്തുപറയത്തക്ക ധാരണയൊന്നും ആയിട്ടില്ല. സി പി ഐക്കും സി പി എമ്മിനും ഒരേ രാഷ്ട്രീയമാണെന്നും അത് എല്‍ ഡി എഫിന്റെ രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം.

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സി പി ഐയുമായുള്ള പ്രശ്‌നം കൂടിയാലോചനയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടി കെ രാമകൃഷ്ണന്‍. വിഷയത്തില്‍ പുറത്തുപറയത്തക്ക ധാരണയൊന്നും ആയിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളോ പ്രശ്‌നങ്ങളോ മുന്നണിക്കുള്ളില്‍ ഇല്ലെന്നും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ മാധ്യമങ്ങളെ കണ്ടാണ് എല്‍ ഡി എഫ് കണ്‍വീനറുടെ വിശദീകരണം.

സി പി ഐക്കും സി പി എമ്മിനും ഒരേ രാഷ്ട്രീയമാണെന്നും അത് എല്‍ ഡി എഫിന്റെ രാഷ്ട്രീയമാണെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. അത് ശക്തിപ്പെടുത്തി മുന്നോട്ടുപോകും. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഉചിതമായ സമയത്ത് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:
LDF convener T P Ramakrishnan stated that there are no major rifts between CPM and CPI regarding the opposition deputy leader position. He emphasized that any minor misunderstandings or differences of opinion will be amicably resolved through mutual consultations. The front aims to maintain complete unity moving forward.

 

---- facebook comment plugin here -----

Latest