Kerala
ലൈഫ് മിഷന്‍ കോഴക്കേസ്; സ്വപ്ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തു
ലൈഫ് മിഷന്‍ കോഴ കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്.
തിരുവനന്തപുരം| ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ചോദ്യംചെയ്യല്‍ ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു. മുട്ടത്തറയിലുളള വിജിലന്‍സ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ലൈഫ് മിഷന്‍ കോഴ കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. ലൈഫ് മിഷന്‍ അഴിമതിയില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ്. അതിന്റെ ഭാഗമായാണ് പ്രതികളെ ഒന്നുകൂടി വിളിച്ച് ചോദ്യം ചെയ്യുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയതാണെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും സ്വപ്നാ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights:
The Vigilance and Anti-Corruption Bureau questioned Swapna Suresh in connection with the Life Mission bribery scam case. The interrogation lasted for over an hour at the Muttathara vigilance office in Thiruvananthapuram. Swapna stated she attended the probe and has nothing more to say.



