Kerala
മണ്ണാര്‍ക്കാട്ട് പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പോലീസില്‍ കീഴടങ്ങി
ചേറുംകുളം കരിമ്പന്‍കുന്ന് ആദിവാസി ഉന്നതിയിലെ മാധവിയാണ് (70) കൊല്ലപ്പെട്ടത്. കൃതൃത്തിന് ശേഷം പ്രതി ചേറുംകുളം സ്വദേശി ശശി (42) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പാലക്കാട് | മണ്ണാര്‍ക്കാട്ട് പിതൃ സഹോദരിയായ 70കാരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസില്‍ കീഴടങ്ങി. ചേറുംകുളം കരിമ്പന്‍കുന്ന് ആദിവാസി ഉന്നതിയിലെ മാധവിയാണ് (70) കൊല്ലപ്പെട്ടത്. കൃതൃത്തിന് ശേഷം പ്രതി ചേറുംകുളം സ്വദേശി ശശി (42) മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights:
A tragic murder has been reported in Mannarkkad where a woman was hacked to death by her nephew. Following the brutal crime, the accused surrendered himself to the police. Authorities have initiated a detailed investigation into the incident to determine the exact motive behind the killing.


