Connect with us

International

സഊദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണം: ശക്തമായി അപലപിച്ച് ബഹ്റൈന്‍, ഖത്വര്‍, പാകിസ്താന്‍

സഊദി അറേബ്യയുടെ സുരക്ഷക്കുള്ള പിന്തുണ വീണ്ടും വാഗ്ദാനം ചെയ്തു.

Published

|

Last Updated

മനാമ/ദോഹ/റിയാദ്  | സഊദി അറേബ്യക്കെതിരായ യെമന്റെ ഹൂത്തി ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ ബഹ്റൈനും ഖത്വറും പാകിസ്താനും ശക്തമായി അപലപിക്കുകയും രാജ്യത്തിന്റെ സുരക്ഷക്കുള്ള പിന്തുണ വീണ്ടും വാഗ്ദാനം ചെയ്യുകയും ചെയ്തു.

പശ്ചിമേഷ്യയിലെ പുതിയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സംഭാഷണത്തിനും പ്രാദേശിക സംഘര്‍ഷം ലഘൂകരിക്കാനും പാകിസ്താന്‍ ആഹ്വാനം ചെയ്തു. സഊദി അറേബ്യയുടെ തെക്കന്‍ മേഖല ലക്ഷ്യമിട്ട് ഹൂത്തി സംഘം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ ഖത്വര്‍ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും പ്രാദേശിക സമഗ്രതയുടെയും നഗ്‌നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുമാണിതെന്ന് ഖത്വര്‍ വിശേഷിപ്പിച്ചു. സഊദി അറേബ്യക്ക് രാജ്യത്തിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും, സുരക്ഷ, സ്ഥിരത, പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും അചഞ്ചലമായ പിന്തുണയും ഖത്വര്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.

സഊദി അറേബ്യയെ ലക്ഷ്യമിട്ട് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന ഗുരുതരമായ വിഷയമെന്നാണ് ബഹ്റൈന്‍ വിശേഷിപ്പിച്ചത്. യെമനിലെ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്കും ബഹ്‌റൈന്‍ പിന്തുണ പ്രഖ്യാപിച്ചു.

ഹൂത്തികള്‍ തെക്കന്‍ സഊദി അറേബ്യയിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ സഊദി വ്യോമ പ്രതിരോധ സേന വിജയകരമായി തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമത്തിനനുസൃതമായി, സഊദി അറേബ്യയെയും അതിന്റെ പൗരന്മാരെയും ദേശീയ ആസ്തികളെയും ലക്ഷ്യമിടുന്നതിനോ യെമന്റെ പരമാധികാരം ലംഘിക്കുന്നതിനോ ഉള്ള ഏതൊരു ശ്രമത്തിനും ‘ദൃഢതയും അഭൂതപൂര്‍വമായ ശക്തിയും’ ഉപയോഗിച്ച് പ്രതികരിക്കുമെന്ന് സഖ്യസേന ആവര്‍ത്തിച്ചു വ്യക്തമാക്കി.

Content Highlights:
Bahrain, Qatar, and Pakistan have strongly condemned the recent Houthi militant attack targeting Saudi Arabia. The nations expressed their full solidarity with the Kingdom in maintaining its security and stability. They emphasized that such aggressive actions threaten regional peace.

 

---- facebook comment plugin here -----

Latest