Kerala
ഉദുമ ഗ്രാമപഞ്ചായത്ത്: പ്രസിഡന്റിനെതിരെ യു ഡി എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി
സി പി എമ്മിലെ പി വി രാജേന്ദ്രനെതിരെ കൊണ്ടുവന്ന പ്രമേയമാണ് വിജയിച്ചത്. പഞ്ചായത്തിലെ 23 അംഗങ്ങളില്‍ യു ഡി എഫിന്റെ 12 പേര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സി പി എമ്മിലെ 11 പേര്‍ പ്രമേയത്തെ എതിര്‍ത്തു.
ഉദുമ | ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യു ഡി എഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. സി പി എമ്മിലെ പി വി രാജേന്ദ്രനെതിരെ കൊണ്ടുവന്ന പ്രമേയമാണ് വിജയിച്ചത്. പഞ്ചായത്തിലെ 23 അംഗങ്ങളില്‍ യു ഡി എഫിന്റെ 12 പേര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സി പി എമ്മിലെ 11 പേര്‍ പ്രമേയത്തെ എതിര്‍ത്തു.
ഡിസംബര്‍ 27-നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ എന്‍ ചന്ദ്രന്റെ വോട്ട് അസാധുവായതോടെ ഇരുമുന്നണികള്‍ക്കും 11 വോട്ട് വീതം ലഭിച്ചു. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ എല്‍ ഡി എഫിലെ പി വി രാജേന്ദ്രന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ലക്കായിരിക്കും. അവിശ്വാസത്തിലൂടെ പ്രസിഡന്റ് പുറത്തായ വിവരം ബന്ധപ്പെട്ടവര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തീയതി കമ്മീഷന്‍ നല്‍കും. അന്ന് ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ വീണ്ടും തിരഞ്ഞെടുക്കും. യു ഡി എഫില്‍ ലീഗിനും കോണ്‍ഗ്രസ്സിനും ആറ് വീതം അംഗങ്ങളാണുള്ളതെന്നതിനാല്‍ പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവെക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു.
Content Highlights:
The no-confidence motion moved by U DF members against the Uduma Grama Panchayat President has been passed. This development marks a significant political shift in the local governing body of the region. Local leaders and supporters gathered in large numbers to witness the crucial vote.


