UAE
സഊദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം; ദുബായ്-ഷാർജ വിമാന സർവീസുകൾ റദ്ദാക്കി
ഉച്ചയ്ക്ക് 12.15 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം FZ815 ഉം വൈകുന്നേരം 5.55 ന് പുറപ്പെടേണ്ടിയിരുന്ന FZ811 ഉം സർവീസുകളെ ബാധിച്ചവയിൽ ഉൾപ്പെടുന്നു.
ദുബൈ / ഷാർജ|സഊദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതിനെ തുടർന്ന് ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള യുഎഇ വിമാന സർവീസുകൾ റദ്ദാക്കി. സൻനാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരത്തെ നടന്ന വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഹൂതികൾ അബഹ വിമാനത്താവളത്തിന് നേരെ മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ഫ്ലൈറ്റ് റഡാർ 24 ഡാറ്റ പ്രകാരം അബഹയിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഉച്ചയ്ക്ക് 12.15 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം FZ815 ഉം വൈകുന്നേരം 5.55 ന് പുറപ്പെടേണ്ടിയിരുന്ന FZ811 ഉം സർവീസുകളെ ബാധിച്ചവയിൽ ഉൾപ്പെടുന്നു. എയർ അറേബ്യയുടെ വെബ്‌സൈറ്റ് പ്രകാരം ഉച്ചയ്ക്ക് 2.25 ന് പുറപ്പെടേണ്ടിയിരുന്ന ഷാർജയിലേക്കുള്ള G9195 വിമാനവും റദ്ദാക്കിയിട്ടുണ്ട്.
സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദിയയുടെ അബഹയിൽ നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള വിമാനങ്ങൾ ചൊവ്വാഴ്ച രാവിലെ റദ്ദാക്കി. ബജറ്റ് കാരിയറായ ഫ്‌ളൈനാസിന്റെ ജിദ്ദയിലേക്കുള്ള വിമാനങ്ങളും ചൊവ്വാഴ്ച രാവിലെ റദ്ദാക്കി. ചൊവ്വാഴ്ച രാവിലെ അബഹയിൽ എത്തേണ്ടിയിരുന്ന ചില വിമാനങ്ങൾ, ജിദ്ദയിൽ നിന്നും റിയാദിൽ നിന്നുമുള്ള വിമാനങ്ങളിൽ നിന്നുള്ള സർവ്വീസുകളും ക്യാൻസൽ ചെയ്‌തിട്ടുണ്ട്. ജൂലൈ 13 തിങ്കളാഴ്ച അബഹ വിമാനത്താവളം താൽക്കാലികമായി അടച്ചതിനാൽ ദുബൈയിൽ നിന്നും അബഹ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനം തായിഫിലേക്ക് തിരിച്ചുവിട്ടതായി ഫ്ലൈ ദുബായ് വ്യക്തമാക്കി.
ഹൂതി മിലിഷ്യ സഊദിയുടെ തെക്കൻ മേഖലയിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളിൽ നിന്നുള്ള ഭീഷണി സഊദി വ്യോമ പ്രതിരോധ സേന തടഞ്ഞതായി വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു.
Content Highlights:
UAE flights to Dubai and Sharjah were cancelled following a Houthi drone and missile attack targeting Saudi Arabia’s Abha International Airport. The retaliatory strikes also forced domestic carriers like Saudia and Flynas to cancel services to Riyadh and Jeddah. Saudi air defence forces successfully intercepted the ballistic missile threats over the southern region.
UAE flights to Dubai and Sharjah were cancelled following a Houthi drone and missile attack targeting Saudi Arabia’s Abha International Airport. The retaliatory strikes also forced domestic carriers like Saudia and Flynas to cancel services to Riyadh and Jeddah. Saudi air defence forces successfully intercepted the ballistic missile threats over the southern region.
---- facebook comment plugin here -----


