Kerala
ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹരജി സിംഗപ്പൂര്‍ കോടതി തള്ളി
കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതോടെ കഴിഞ്ഞ മേയ് മാസത്തിലാണ് കോടതി ബൈജു രവീന്ദ്രനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്.
സിംഗപ്പൂര്‍ | കോടതിയലക്ഷ്യക്കേസില്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് തിരിച്ചടി. ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ബൈജുവിന്റെ ഹരജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് കോടതി ഹരജി തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതോടെ കഴിഞ്ഞ മേയ് മാസത്തിലാണ് കോടതി ബൈജു രവീന്ദ്രനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ മാസം ശിക്ഷക്ക് താത്ക്കാലിക സ്റ്റേ നല്‍കിയിരുന്നെങ്കിലും പുതിയ ഉത്തരവിലൂടെ കോടതി അത് പൂര്‍ണമായും ഒഴിവാക്കി.
2024 ഏപ്രില്‍ മുതലുള്ള സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ ബൈജു രവീന്ദ്രന്‍ നിരന്തരം ലംഘിച്ചതായാണ് കണ്ടെത്തല്‍. വിദേശ നിക്ഷേപകരായ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഒരു ഉപവിഭാഗം നല്‍കിയ പരാതിയിലാണ് നിയമനടപടികള്‍ നടക്കുന്നത്.
Content Highlights:
The Singapore High Court has dismissed a plea by Byjus founder Byju Raveendran to overturn his six-month jail sentence. The legal trouble stems from failures regarding asset disclosures in ongoing disputes. This ruling marks another significant setback for the embattled Indian edtech giant.



