Connect with us

Kerala

യുവതിയെ അധിക്ഷേപിച്ച കേസ്: തൊപ്പി സംഘാംഗം മമ്മു അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതായി ആരോപിച്ച് കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് മഞ്ചേരി പോലീസ് മമ്മുവിനെ അറസ്റ്റ് ചെയ്തത്.

Published

|

Last Updated

മലപ്പുറം | യുവതിയെ അധിക്ഷേപിച്ച കേസില്‍ വിവാദ യൂട്യൂബര്‍ തൊപ്പിയുടെ സംഘത്തിലെ മുഹമ്മദ് എന്ന മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതായി ആരോപിച്ച് കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് മഞ്ചേരി പോലീസ് മമ്മുവിനെ അറസ്റ്റ് ചെയ്തത്.

ലൈവ് പരിപാടിക്കിടെ ഗായകന്‍ ഹനാന്‍ ഷായെ പരാമര്‍ശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്. സംഭവത്തില്‍ ഹനാന്‍ ഷാ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു.

അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ തൊപ്പിക്കെതിരെ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് ഐ ടി നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പരാതി നല്‍കിയത്. ഹനാന്‍ ഷായുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ട് തൊപ്പിയും കൂട്ടാളികളും നടത്തിയ മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ യൂട്യൂബ് ലൈവ് വീഡിയോ കോപ്പിറൈറ്റ് സ്‌ട്രൈക്ക് നല്‍കി പിന്‍വലിപ്പിച്ചിരുന്നു.

ഡി ജി പി. റവാഡ ചന്ദ്രശേഖറുടെ ഉത്തരവ് പ്രകാരമാണ് തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണം നടക്കുന്നത്. സംസ്ഥാന സൈബര്‍ ഓപറേഷന്‍സ് പോലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.

Content Highlights:
Kerala police arrested Mammu, a member of the controversial YouTuber Thoppi’s gang. The arrest was made following a complaint of online abuse and defamation filed by a woman. Authorities have registered a case and initiated a detailed investigation into the matter.

 

Latest