Kerala
ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാനായി പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല
ഇന്നലെ രാവിലെയാണ് കടുവകളുടെ എണ്ണം എടുക്കാന്‍ ഇവര്‍ പോയത്
തിരുവനന്തപുരം|കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് ഉള്‍വനത്തില്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്നുപേരെ കാണാനില്ലെന്ന് പരാതി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കേരള – തമിഴ്‌നാട് അതിര്‍ത്തി മേഖല കൂടിയാണ് ബോണക്കാട്. ഇവര്‍ കാടുകയറിയ ശേഷം വൈകുന്നേരം വരെ ഇവരെ ബന്ധപ്പെടുവാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളും അന്വേഷണം തുടങ്ങിയത്.
---- facebook comment plugin here -----

