Kerala
സഊദിയിൽ ഉംറ തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ട് മൂന്ന് മലയാളികൾ മരിച്ചു
ഉംറ നിർവ്വഹിക്കാൻ ഖത്തറിൽ നിന്നും സഊദിയിൽ എത്തിയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്

ത്വാഇഫ് | സഊദിയിലെ ത്വാഇഫിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി തീർഥാടകർ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാൻ (7), അഹിയാൻ (4), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്. കുടുംബസമേതം ഖത്തറിൽ നിന്നും ഉംറ നിർവ്വഹിക്കാൻ സഊദിയിൽ എത്തിയതായിരുന്നു സംഘം.
വാഹനം ഓടിച്ചിരുന്ന ഫൈസലിനെയും ഭാര്യ പിതാവിനെയും ത്വാഇഫിലെ അമീർ സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ഭാര്യ സുമയ്യ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു
ദോഹയിലെ അഹമ്മദ് മെഡിക്കൽ സിറ്റി ജീവനക്കാരനാണ് ഫൈസൽ.
---- facebook comment plugin here -----